Kerala Mirror

കേരള NEWS

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര...

ധവളപത്രം ജൂണ്‍ ആദ്യ ആഴ്ച പുറപ്പെടുവിക്കും; പിഎം ശ്രീ പദ്ധതിയിൽ നിയമവശം പരിശോധിച്ച് നടപടി : മുഖ്യമന്ത്രി

ന്യൂഡല്‍ഹി : കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള ധവളപത്രം ജൂണ്‍ ആദ്യ ആഴ്ച പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ സാമ്പത്തിക നില കേന്ദ്രത്തെ...

ബലാത്സംഗക്കേസില്‍ പെരുമ്പാവൂര്‍ മുന്‍ എംഎല്‍എ എല്‍ദേസ് കുന്നപ്പിള്ളിയെ കോടതി കുറ്റവിമുക്തനാക്കി

തിരുവനന്തപുരം : ബലാത്സംഗക്കേസില്‍ പെരുമ്പാവൂര്‍ മുന്‍ എംഎല്‍എ എല്‍ദേസ് കുന്നപ്പിള്ളിയെ കോടതി കുറ്റവിമുക്തനാക്കി. നെയ്യാറ്റിന്‍കര കോടതിയുടെതാണ് നടപടി. പരാതിക്കാരി വിചാരണക്കിടെ മൊഴി മാറ്റിയിരുന്നു...

ലക്ഷ്യം അഴിമതി മുക്ത കേരളം; പ്രൊജക്ട് സീറോ കര്‍മപദ്ധതിയുമായി ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തെ പൂര്‍ണമായി അഴിമതി മുക്തമാക്കുക ലക്ഷ്യമിട്ട് ‘പ്രൊജക്ട് സീറോ കര്‍മപദ്ധതി’യുമായി ആഭ്യന്തര വകുപ്പ്. ജനങ്ങളുടെ സഹായത്തോടെ പദ്ധതി നടപ്പിലാക്കുമെന്നും അഴിമതി കണ്ടാല്‍...

സംസ്ഥാനത്ത് നദികളില്‍ നിന്നുള്ള മണല്‍വാരല്‍ പുനരാരംഭിക്കാൻ റവന്യൂവകുപ്പിന്റെ അനുമതി

തിരുവനന്തപുരം : സംസ്ഥാനത്ത് ഒന്‍പത് വര്‍ഷത്തിന് ശേഷം വീണ്ടും നദികളില്‍ നിന്നുള്ള മണല്‍വാരലിന് വഴിയൊരുങ്ങുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്റ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് സമര്‍പ്പിച്ച പ്രവര്‍ത്തന...

പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം : പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. 77. 97 ശതമാനം വിദ്യാർഥികൾ തുടർ പഠനത്തിന് യോ​ഗ്യത നേടി. വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീനാണ് ഫലം പ്രഖ്യാപിച്ചത്. ഈ വർഷം...

നവകേരള ‘രക്ഷാപ്രവര്‍ത്തനം; അഞ്ചു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള യാത്രക്കിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ അഞ്ചു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പിണറായി വിജയന്‍...

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിഡി സതീശൻ. 20 മിനിട്ട് നീണ്ടതായിരുന്നു കൂടിക്കാഴ്ച. ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോ​ഗസ്ഥ സംഘവും മുഖ്യമന്ത്രിയെ...

ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക പീഡനം : പാലക്കാട് നഗരസഭ കോണ്‍ഗ്രസ് കൗണ്‍സിറിൻറെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി : ജോലി വാഗ്ദാനം ചെയ്ത് ദലിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പാലക്കാട് നഗരസഭ കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്ന എം പ്രശോഭിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മണ്ണാര്‍ക്കാട് എസ്‌സി...