കണ്ണൂർ: കേരള സർവകലാശാല കലോത്സവവുമായി ബന്ധപ്പെട്ട കോഴക്കേസിൽ ആരോപണ വിധേയനായ വിധികർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ എസ് എഫ് ഐയെ രൂക്ഷമായി വിമർശിച്ച് കെ പി സി സി പ്രഡിഡന്റ് കെ സുധാകരൻ. ഷാജിയുടെ മരണത്തിന് ഉത്തരവാദി എസ് എഫ് ഐ ആണെന്ന് സുധാകരൻ ആരോപിച്ചു.
മത്സരഫലം അട്ടിമറിക്കാൻ എസ് എഫ് ഐ നിർണായക ഇടപെടൽ നടത്തി. എസ് എഫ് ഐക്കാർ പറഞ്ഞവർക്ക് മാർക്ക് നൽകാത്തതും സമ്മർദ്ദത്തിന് വഴങ്ങാത്തതുമാണ് ശത്രുതയ്ക്ക് കാരണം. അപമാനം സഹിക്കവയ്യാതെയാണ് ഷാജി ആത്മഹത്യ ചെയ്തത്. ഷാജിയുടേത് കൊലപാതകമാണ്. വിശദമായ അന്വേഷണം വേണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു. ഷാജിയുടെ വീട്ടിൽ സന്ദർശനം നടത്തിയതിനുശേഷമായിരുന്നു കെ പി സി സി പ്രസിഡന്റിന്റെ പ്രതികരണം.