തൃശൂര്‍ : സംസ്ഥാന സ്കൂള്‍ കായികമേളയിലെ ഗ്ലാമര്‍ ഇനമായ നൂറ് മീറ്റര്‍ ഓട്ടത്തില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാടിന്റെ പി അഭിറാമിനും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് ജില്ലയിലെ ജി താരയ്ക്കും സ്വര്‍ണം. 12.35 സെക്കന്‍ഡിലാണ് താര നൂറ് മീറ്റര്‍ ഫിനിഷ് ചെയ്തത്.11.10 സെക്കന്‍ഡിലാണ് അഭിറാം ഫിനിഷ് ചെയ്തത്. കായിക മേളയില്‍ പാലക്കാട് ജില്ലയാണ് മുന്നില്‍.
സബ് ജൂനിയര്‍ വിഭാഗത്തില്‍ കണ്ണൂര്‍ സ്പോര്‍ട്സ് സ്കൂളിലെ ദേവശ്രീയും ആണ്‍കുട്ടികളില്‍ പാലക്കാടിന്റെ ജഹീര്‍ഖാനും വേഗതാരങ്ങളായി. ജൂനിയര്‍ പെണ്‍കുട്ടികളില്‍ എറണാകുളത്തിന്റെ അല്‍ഫോന്‍സാ ട്രീസും ജൂനിയര്‍ ആണ് കുട്ടികളില്‍ അന്‍സ്വഫ് കെ അഷറഫിനാണ് സ്വര്‍ണം.
സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തത്തില്‍ എസ്എന്‍വിഎച്ച്എസ്എസ് എന്‍ആര്‍ സിറ്റിയിലെ അഭിനവ് സത്യനാണ് ഒന്നാമതെത്തിയത്. മലപ്പുറത്തിനും കോഴിക്കോടിനുമാണ് ഈ ഇനത്തില്‍ വെള്ളിയും വെങ്കലവും.5 മലപ്പുറവും കാസര്‍കോടുമാണ്
രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഇന്ന് 22 ഫൈനല്‍ മത്സരങ്ങളാണ് നടന്നത്.