ന്യൂഡല്‍ഹി : കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഒറ്റക്കെട്ടാണെന്ന് രാഹുല്‍ഗാന്ധി. ഒറ്റ ലക്ഷ്യത്തോടെ, ഐക്യത്തോടെയാണ് അവര്‍ മുന്നോട്ടു പോകുന്നതെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കി. ടീം കേരള എന്ന ഹാഷ്ടാഗോടെയാണ് രാഹുല്‍ ഇക്കാര്യം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങളും മുന്നൊരുക്കങ്ങളും ചര്‍ച്ച ചെയ്യാനായി വെള്ളിയാഴ്ച ഡല്‍ഹി ഇന്ദിരാ ഭവനില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സംസ്ഥാനത്തെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് രാഹുലിന്റെ കമന്റ്. മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന യോഗത്തില്‍ അച്ചടക്കം, ഐക്യം, സംസ്ഥാനത്ത് സംഘടന ശക്തിപ്പെടുത്തല്‍ തുടങ്ങിയവയാണ് ചര്‍ച്ച ചെയ്തത്.
രാഷ്ട്രീയ തന്ത്രങ്ങളില്‍ നേതാക്കള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും, പാര്‍ട്ടി നിലപാടിന് വിരുദ്ധമായി ആരും പ്രതികരിക്കരുതെന്നും രാഹുല്‍ഗാന്ധി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അച്ചടക്കത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഐക്യത്തോടെയും, ഒഴിവുള്ള പദവികള്‍ നികത്തിയും കേരളത്തിലെ പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്ന് ഖാര്‍ഗെ ആവശ്യപ്പെട്ടു.