ജൂൺ 8 ന് എത്തിയ കാലവർഷം ഇതുവരെ സജീവമാകാത്തതോടെ സംസ്ഥാനത്ത് മഴ ശരാശരിയിൽ വൻകുറവ് . സംസ്ഥാനത്ത് ജൂൺ 1 മുതൽ ഇന്നലെ വരെ ലഭിക്കേണ്ട മഴയിൽ 62 ശതമാനത്തിന്റെ കുറവാണുള്ളത്. ഏറ്റവും കുറവ് മഴ വയനാട്ടിലാണ് . ഇവിടെ 80 ശതമാനത്തിന്റെ കുറവാണുള്ളത്.
കാസർകോട് (–77 %), കോഴിക്കോട് –73%), ഇടുക്കി (–70%), പാലക്കാട്, കണ്ണൂർ –68%), മലപ്പുറം (–65%), കോട്ടയം (–62%), തൃശൂർ (–61%), തിരുവനന്തപുരം (–52%), എറണാകുളം (–49%), ആലപ്പുഴ (–45%), കൊല്ലം (–30%), പത്തനംതിട്ട (–29%) എന്നിങ്ങനെയാണ് കേരളത്തിലെ മഴക്കുറവ്.
ജൂൺ അവസാന വാരത്തോടെ മഴ സജീവമാകുമെന്നാണ് നിഗമനം. ബംഗാൾ ഉൾക്കടലിലും മറ്റും കാറ്റ് സജീവമായിട്ടുണ്ട്. മാസാവസാനത്തോടെ ന്യൂനമർദവും എത്തിയേക്കും. ജൂലൈയിൽ സാമാന്യം ഭേദപ്പെട്ട തോതിൽ മഴ ലഭിച്ചേക്കും എന്നാണ് അനുമാനം. ആദ്യഘട്ടത്തിൽ പെയ്യേണ്ട മഴയെ മുഴുവനായി ഗുജറാത്ത് തീരത്ത് വീശിയടിച്ച ബിപോർജോയി ചുഴലിക്കാറ്റ് വലിച്ചെടുത്തതാണു കേരളത്തിനു വിനയായത്. അഖിലേന്ത്യാ തലത്തിൽ മഴയുടെ കുറവ് ഏകദേശം 30 ശതമാനമാണ്.