ന്യൂഡല്‍ഹി: പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ നിര്‍ദേശ പ്രകാരമുള്ള ഫെബ്രുവരിയിലെ നികുതി വിഹിതം സംസ്ഥാനങ്ങളുമായി പങ്ക് വെച്ചപ്പോള്‍ കേരളത്തിന് ആകെ കിട്ടിയത് 2700 കോടി മാത്രം. ബീഹാറിന് 14,3000 കോടി നികുതി വിഹിതം ലഭിച്ചപ്പോള്‍ ഉത്തര്‍പ്രദേശിന് ലഭിച്ചത് 25,500 കോടിയാണ്. കഴിഞ്ഞ കാലങ്ങളായി കേരളം ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ സാധൂകരിക്കുന്നതാണ് കണക്കുകള്‍. ആകെ 1.42 ലക്ഷം കോടിയാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്കായി അനുവദിച്ചത്. തുക കുറവാണെങ്കിലും ട്രഷറി ഓവര്‍ ഡ്രാഫ്റ്റിലേക്ക് കടക്കുന്ന കേരളത്തിന് ഈ തുക നല്കുന്ന ആശ്വാസം ചെറുതല്ല.
ബംഗാളിന് 10,692 കോടിയും മധ്യപ്രദേശിന് 11,157 കോടിയും ലഭിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തമിഴ്നാടിന് 5,797 കോടി, കര്‍ണാടകക്ക് 5,183 കോടി, തെലങ്കാനക്ക് 2,987 കോടി, ആന്ധ്രക്ക് 5,752 കോടിയും ലഭിച്ചിട്ടുണ്ട്. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ നിര്‍ദേശ പ്രകാരം 1.925 കേരളത്തിനുള്ള നികുതി വിഹിതം. പത്താം ധനകാര്യ കമ്മീഷന്റെ കാലത്ത് ഇത് 3.87 ആയിരുന്നു. ഇതാണ് ഇപ്പോഴത്തെ നികുതി കുറവിന് കാരണം. നികുതി വിഹിതത്തിലെ കുറവിനെതിരെ കേരളവും കർണാടകയും കേന്ദ്രത്തിനെതിരെ ഡൽഹിയിൽ സമരം നടത്തിയിരുന്നു.