കൊല്ലം : സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ചവറ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (കെഎംഎംഎൽ) റെക്കോഡ് വരുമാനം നേടി. 2022 –23 സാമ്പത്തിക വർഷം കമ്പനിക്ക് 103.58കോടി രൂപയാണ് ലാഭം. 896.4 കോടിയുടെ വിറ്റുവരവും കൈവരിച്ചു.
മിനറൽ സെപ്പറേഷൻ യൂണിറ്റ് 89 കോടി രൂപയുടെ ചരിത്ര ലാഭംനേടി. 2021- -22ൽ മിനറൽ സെപ്പറേഷൻ യൂണിറ്റിന്റെ ലാഭം 17.6 കോടിയായിരുന്നു. 2011- 12ൽ നേടിയ 64 കോടിയാണ് യൂണിറ്റിന്റെ ഇതുവരെയുള്ള ഉയർന്ന ലാഭം. സിലിമനൈറ്റിന്റെ ഉൽപ്പാദനത്തിലും വിപണനത്തിലും കമ്പനി റെക്കോഡ് നേട്ടം കൈവരിച്ചു. 8855 ടണ്ണാണ് ഉൽപ്പാദനം. വിപണനം നടത്തിയത് 8230 ടൺ. 2019ൽ മിനറൽ സെപ്പറേഷൻ യൂണിറ്റിൽ സർക്കാർ നടത്തിയ നവീകരണം മികച്ച നേട്ടം കൈവരിക്കുന്നതിന് സഹായകമായി.