തിരുവനന്തപുരം: കഴിഞ്ഞ വർഷം പിഎസ്സി വഴി അയച്ചത് 34,110 നിയമന ശുപാർശകൾ. കഴിഞ്ഞ നാലു വർഷത്തിനിടെ ഏറ്റവും കൂടുതൽ നിയമനങ്ങൾ നടന്നത് 2023ലാണ്. ഏറ്റവും കൂടുതൽ നിയമന ശുപാർശ അയച്ചത് പൊലീസ് (5852), പൊതുവിദ്യാഭ്യാസം (5777) വകുപ്പുകളിലെ വിവിധ തസ്തികകളിലേക്കാണ്.
ആരോഗ്യവകുപ്പിൽ 2583, തദ്ദേശം 1494, റവന്യു 978, മെഡിക്കൽ 894, ജുഡീഷ്യറി 906, ഫയർ ആൻഡ് റെസ്ക്യു 806, ജലസേചനം 819, പൊതുമരാമത്ത് 793, വനം വന്യജീവി 758, കർഷക ക്ഷേമം 325, കോളേജ് വിദ്യാഭ്യാസം 301, സാങ്കേതിക വിദ്യാഭ്യാസം 273, ഹയർ സെക്കൻഡറി 337, എക്സൈസ് 560, പൊതുഭരണം 318, പിഎസ്സി 124, ധനകാര്യം 116, സർവകലാശാല 560, കെഎസ്ഇബി 209, കെഎസ്എഫ്ഇ 51, ഗ്രാമവികസനം 349, വനിതാ ശിശുവികസനം 319, സാമൂഹിക നീതി 55, മോട്ടോർ വാഹനവകുപ്പ് 90, ചരക്ക് സേവന നികുതി 85 എന്നിങ്ങനെ നിയമനം നടന്നു.
പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റുകളുടെ എണ്ണത്തിലും റെക്കോഡ് വർധനയാണ്. സാധാരണ പ്രതിവർഷം 700 റാങ്ക് പട്ടികകൾ പ്രസിദ്ധീകരിക്കുമ്പോൾ ഈ വർഷം ഇത് 1100 കടന്നു. കഴിഞ്ഞ ഏഴര വർഷത്തിനിടെ 2019ലും 2017ലും മാത്രമാണ് നിയമനങ്ങൾ 34,000 കടന്നത്. 2019ലെ നിയമനമായ 34,854 സർവകാല റെക്കോഡാണ്.
നിയമനക്കണക്ക്
2016 മെയ് മുതൽ 26,247
2017 35,911
2018 28,025
2019 34,854
2020 25,913
2021 26,724
2022 23,053
2023 34,110