തിരുവനന്തപുരം : നിയമസഭാ കൈയാങ്കളിയില്‍ മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ പ്രത്യേകം കേസെടുക്കും. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശപ്രകാരമാണ് നടപടി.
നേരത്തേ രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടരന്വേഷണറിപ്പോര്‍ട്ടില്‍ പുതിയ പ്രതികളെ ചേര്‍ക്കേണ്ടെന്നാണ് നിയമോപദേശം. കെ.എം.മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്തുന്നതിനിടെ നിയമസഭയില്‍ നടന്ന കൈയാങ്കളിയില്‍ മന്ത്രി വി.ശിവന്‍കുട്ടി, ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന് എന്നിവര്‍ അടക്കം ആറ് എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരെയാണ് നേരത്തേ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
എന്നാല്‍ അന്ന് യുഡിഎഫ് എംഎല്‍എമാര്‍ തങ്ങളെ കൈയേറ്റം ചെയ്തിട്ടും ഇവര്‍ക്കെതിരെ നടപടി ഉണ്ടായില്ലെന്ന് വനിതാ എംഎല്‍എമാര്‍ പരാതി നല്‍കിയതോടെ ഡിജിപി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. വനിതാ എംഎല്‍എമാരുടെ മൊഴിയെടുത്തതിന് പിന്നാലെയാണ് അന്നത്തെ കോണ്‍ഗ്രസ് എംഎല്‍എമാരായിരുന്ന ശിവദാസന്‍ നായരെയും എം.എ വാഹിദിനെയും പ്രതി ചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
ഇക്കാര്യത്തില്‍ ക്രൈബ്രാഞ്ച് മേധാവി നിയമോപദേശം തേടിയപ്പോളാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ പ്രത്യേകം കേസെടുക്കാന്‍ നിയമോപദേശം ലഭിച്ചത്.