തിരുവനന്തപുരം : മോട്ടോർ വാഹന വകുപ്പ് സംസ്ഥാനത്തെ 19 ചെക്ക് പോസ്റ്റുകളിൽ എഐ കാമറകളും സ്കാനറുകളും (വെർച്വൽ ചെക്ക് പോസ്റ്റ്) സ്ഥാപിക്കും. 150 കോടി രൂപ ചെലവിട്ടാണ് ഇവ സ്ഥാപിക്കുന്നത്. വാളയാറിലാണ് ആദ്യ വെർച്വൽ ചെക്ക് പോസ്റ്റ്.
വാഹനങ്ങൾ ഇനി പരിശോധനയ്ക്കായി നിർത്തിയിടേണ്ടതില്ല. അവ കടന്നു പോകുന്നതോടെ സ്കാനറിൽ നിന്നുള്ള വിവരങ്ങൾ കമ്പ്യൂട്ടറിൽ ലഭ്യമാകും.
പല ചെക്ക് പോസ്റ്റുകളിലും വേ ബ്രിഡ്ജ് പ്രവർത്തിക്കാത്തത് അഴിമതിക്കു കളമൊരുക്കുന്നുണ്ട്. സ്കാനറുകൾ വരുന്നതോടെ കടന്നു പോകുന്ന വാഹനങ്ങളിലെ ഭാരം അനുവദനീയമായ പരിധിക്കുള്ളിലാണോയെന്നു സ്കാനർ വഴി അറിയാൻ സാധിക്കും.
പിഴ സംബന്ധിച്ച വിവരങ്ങൾ വാഹന ഉടമയുടെ മൊബൈൽ നമ്പറിൽ ലഭ്യമാകും. പിഴ അടച്ചില്ലെങ്കിൽ വാഹനങ്ങളെ കരിമ്പട്ടികയിൽപ്പെടുത്തും.