തൃശൂര്‍ : മോദിയുടെ നേതൃത്വത്തിനായി കേരളം ദാഹിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. അതിന്റെ തെളിവാണ് തൃശൂരില്‍ എത്തിയ വന്‍ ജനക്കൂട്ടമെന്നും അദ്ദേഹം പറഞ്ഞു. മോദി പറഞ്ഞതനുസരിച്ച് കേരളത്തില്‍ ബിജെപി നേതാക്കള്‍ സ്നേഹയാത്ര നടത്തിയപ്പോള്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തും ഉള്ളവര്‍ക്ക് അസ്വസ്ഥതയുണ്ടായി. മോദിയുടെ വിരുന്നില്‍ പങ്കെടുത്തവരെ മന്ത്രിമാര്‍ ഉള്‍പ്പടെ കടന്നാക്രമിക്കുകയാണെന്നും സുരേന്ദ്രന് പറഞ്ഞു.
രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതുപോലെ സ്ത്രീകള്‍ക്ക് വേണ്ടി ഇടപെട്ട ഒരേ ഒരു പ്രധാനമന്ത്രിയേ ഉള്ളു. അത് നരേന്ദ്രമോദിയാണ്. സ്ത്രീ സമൂഹത്തെ എല്ലാ മേഖലിയിലും കൈപിടിച്ച് ഉയര്‍ത്തുകയാണ് അദ്ദേഹം ചെയ്യുന്നത്. ക്രിസ്മസ് ദിനത്തില്‍ പ്രധാനമന്ത്രി വിരുന്നൊരുക്കിയപ്പോള്‍ കായികതാരമായ അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു മോദി ഇരിക്കുന്ന കാലത്ത് മെഡല്‍ വാങ്ങാന്‍ കഴിയാത്തതില്‍ ദുഃഖമുണ്ടെന്നാണ് പറഞ്ഞത്.
എല്ലാമേഖലയിലും കഴിഞ്ഞ പത്തുവര്‍ഷമായി മോദി കൈപിടിച്ചുയര്‍ത്തുന്നത് പാര്‍ശ്വവത്കരിക്കപ്പെട്ടവരെയാണ്. മോദിയെ കാത്തിരിക്കുകയാണ് കേരളം. ബിജെപി ഭരിക്കുന്ന ഇടത്തെല്ലാം സ്ത്രീ ശാക്തീകരണം ഉണ്ടായിട്ടുണ്ട്.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണം കുറയുമ്പോള്‍ കേരളത്തിലാണ് കൂടുതല്‍ സ്ത്രീകള്‍ ചൂഷണത്തിന് ഇരയാകുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.