കൊച്ചി: പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ റാംഗിംഗിന്റെ പേരില്‍ പുറത്താക്കിയ രണ്ട് വിദ്യാര്‍ഥികളുടെ സസ്പെന്ഷന് ഹൈക്കോടതി സ്റ്റേ ചെയ്തു. 2021 ബാച്ചിലെ വിദ്യാര്‍ഥിയെ റാഗ് ചെയ്ത കേസിലാണ് നടപടി.നാലാം വര്‍ഷ വിദ്യാര്‍ഥികളായ അമരേഷ് ബാലി, അജിത് അരവിന്ദാക്ഷന് എന്നിവരുടെ സസ്പെന്ഷന് സ്റ്റേ ചെയ്തുകൊണ്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്.
ഇവര്‍ക്കെതിരേ നടപടി സ്വീകരിച്ചതിന്റെ പശ്ചാത്തലം വിവരിച്ചുകൊണ്ട് ആന്റി റാംഗിംഗ് സമിതി റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.ഇവര്‍ ജൂനിയര്‍ വിദ്യാര്‍ഥിയെ റാഗ് ചെയ്തെന്ന് പരാതി ഉയര്‍ന്നതിന് പിന്നാലെ ആന്റി റാഗിംഗ് സമിതി അന്വേഷണം നടത്തിയെങ്കിലും തെളിവുകള്‍ ലഭിച്ചിരുന്നില്ല. റാഗ് ചെയ്യപ്പെട്ട വിദ്യാര്‍ഥി രേഖാമൂലം പരാതി നല്കാന് തയാറാകാതിരുന്നതോടെ നടപടികള്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ സിദ്ധാര്‍ഥന്റെ മരണത്തിന് പിന്നാലെ ഇവരെ ഒരു വര്‍ഷത്തക്ക് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. സിദ്ധാര്‍ഥന്റെ മരണത്തിലെ ആന്റി റാഗിംഗ് സമിതിയുടെ റിപ്പോര്‍ട്ടിന് ബലം പകരാനാണ് തങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ചതെന്ന് കാട്ടിയാണ് ഇവര്‍ കോടതിയെ സമീപിച്ചത്.