കൊച്ചി: ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തിരുവനന്തപുരം സ്വദേശി മധുസൂദനൻ നമ്പൂതിരിയാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. മേൽശാന്തി തിരഞ്ഞെടുപ്പ് സുതാര്യമായല്ല നടന്നതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. നറുക്കെടുപ്പിൽ കൃത്രിമത്വം കാട്ടിയെന്നാണ് ആക്ഷേപം.
ഹർജി കഴിഞ്ഞ ദിവസം കോടതി ഫയലിൽ സ്വീകരിച്ച് മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട പി.എൻ മഹേഷ് ഉൾപ്പെടെയുള്ള എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചിരുന്നു. നറുക്കെടുപ്പിന്റെ സിസിടിവി ദൃശ്യങ്ങളും ചാനൽ ദൃശ്യങ്ങളും ഹൈക്കോടതി കഴിഞ്ഞ തവണ പരിശോധിച്ചിരുന്നു.