തിരുവനന്തപുരം: സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം ഇന്നുതുടങ്ങും. മഞ്ഞ റേഷൻ കാർഡ് തുണിസഞ്ചി അടക്കം 14 ഇനങ്ങൾ ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിൽ ഉള്ളവർക്കുമാണ് ഓണക്കിറ്റ് നൽകുക.വയനാട് ദുരന്തബാധിത പ്രദേശങ്ങളിലുള്ള മുഴുവൻ ആളുകൾക്കും ഓണക്കിറ്റ് നൽകും. ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 8 മണിക്ക് തിരുവനന്തപുരം പേരൂർക്കടയിൽ ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ നിർവഹിക്കും.
റേഷൻ കടകൾ വഴിയാണ് ഓണക്കിറ്റ് വിതരണം. ക്ഷേമ സ്ഥാപനങ്ങളിലെ ആളുകൾക്ക് നാളെ മുതൽ ഓണക്കിറ്റ് നേരിട്ട് എത്തിക്കും. ചെറുപയർ പരിപ്പ്, പായസം മിക്സ്, കശുവണ്ടി, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി തുടങ്ങി തുണിസഞ്ചി അടക്കം 14 ഇനങ്ങൾ ഉൾപ്പെട്ടതാണ് ഓണക്കിറ്റ്.