തിരുവനന്തപുരം: സംസ്ഥാനത്തെ 5,409 ജനകീയ ആരോഗ്യകേന്ദ്രങ്ങളുടെ പ്രഖ്യാപനവും സംസ്ഥാനതല ഉദ്ഘാടനവും ഇന്നു നടക്കും. രാവിലെ 11ന് തിരുവനന്തപുരം പിരപ്പൻകോട് ജനകീയ ആരോഗ്യ കേന്ദ്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണു സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമാ യുള്ള പദ്ധതിക്ക് തുടക്കം കുറിക്കുക.ആരോഗ്യ മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ജി.ആർ. അനിൽ, എം.ബി. രാജേഷ്, വി. ശിവൻകുട്ടി, ആന്റണി രാജു എന്നിവർ മുഖ്യാതിഥികളാകും.