തിരുവനന്തപുരം : മുണ്ടക്കൈ ടൗൺഷിപ്പിന് വേണ്ടി ആദ്യം ഏറ്റെടുക്കുക ഒരു എസ്റ്റേറ്റ് മാത്രം . എൽസ്റ്റോൺ എസ്റ്റേറ്റായിരിക്കും ആദ്യഘട്ടത്തിൽ ഏറ്റെടുക്കുക. ഗുണഭോക്താക്കളുടെ എണ്ണം കണക്കാക്കിയാണ് തീരുമാനം . ഗുണഭോക്തൃ പട്ടിക എത്രയും പെട്ടെന്ന് അന്തിമമാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. മുണ്ടക്കൈ പുനരധിവാസത്തിലെ കേന്ദ്ര വായ്പാ വിനിയോഗത്തിന് കൂടുതൽ സമയം ആവശ്യപ്പെടുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.
16 പദ്ധതികൾക്കായി 525.50 കോടിയാണ് കേന്ദ്രം പലിശരഹിത വായ്പയായി അനുവദിച്ചത്. മാർച്ച് 31നകം പണം ചെലവഴിച്ച് കണക്ക് കേന്ദ്രത്തെ ഏൽപ്പിക്കണമെന്നാണ് നിർദ്ദേശം. പരമാവധി പ്രവർത്തനങ്ങൾ ഈ കാലയളവിൽ തുടങ്ങാനാണ് നീക്കം. സാമ്പത്തിക വർഷമവസാനിക്കുമ്പോൾ പദ്ധതികൾ പൂർത്തീകരിക്കാനായില്ലെങ്കിൽ കൂടുതൽ സമയം തേടി കേന്ദ്രത്തോടെ സമീപിക്കും.