തിരുവനന്തപുരം: വയനാട് പുനർനിർമാണത്തിന് വീണ്ടും സാലറി ചലഞ്ചുമായി സംസ്ഥാന സർക്കാർ. 10 ദിവസത്തെ ശമ്പളം നൽകാമോ എന്ന് സർവീസ് സംഘടനകളുടെ യോഗത്തിൽ മുഖ്യമന്ത്രി ചോദിച്ചു. അഞ്ച് ദിവസത്തെ ശമ്പളം നൽകാൻ സർവീസ് സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. നിർബന്ധിത പിരിവ് ഉണ്ടാകില്ല.
2018ലെ പ്രളയത്തിന് ശേഷമായിരുന്നു സംസ്ഥാന സർക്കാർ ആദ്യമായി സാലറി ചലഞ്ച് ഏർപ്പെടുത്തിയത്. വയനാടിന്റെ പുനർനിർമാണത്തിന് 1000 കോടിയെങ്കിലും ചെലവ് വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. താൽപര്യമുള്ളവർക്ക് മാത്രമായി സാലറി ചലഞ്ച് പരിമിതപ്പെടുത്തണമെന്ന് സർവീസ് സംഘടനകൾ ആവശ്യപ്പെട്ടു.