തിരുവനന്തപുരം : ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികൾക്ക് നഴ്സിംഗ് കോഴ്സുകളിൽ സംവരണം ഉറപ്പാക്കി കേരളം. രാജ്യത്ത് തന്നെ ആദ്യമായി ആണ് ട്രാൻസ് വിഭാഗത്തിലുള്ള അപേക്ഷകർക്കായി നഴ്സിംഗ് കോഴ്സിന് സംവരണം ഏർപ്പെടുത്തുന്നത്. സംസ്ഥാനത്തെ എല്ലാ കോളജുകളിലെയും ബിഎസ്സി നഴ്സിംഗ്, ജനറൽ നഴ്സിംഗ് കോഴ്സുകളിലും ഒരു സീറ്റ് ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്കായി നീക്കിവയ്ക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.