തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം നടത്തുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്. ഗവർണറും സർക്കാരും തമ്മിൽ പ്രശ്നമുണ്ടെന്ന് ആരാണ് പറയുന്നത്. അത്തരത്തിൽ ഒരു പ്രശ്നവുമില്ല. കഴിഞ്ഞ ദിവസം പോലും ബില്ലുകൾ ഒപ്പിട്ടത് കണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു.
മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. ഭരണഘടനാപരമായ ഉത്തരവാദിത്തം നിർവഹിക്കും. ജനാധിപത്യത്തിൽ എല്ലാവർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ട്. പൊലീസ് റൂട്ട് മാറ്റുന്നത് അവരുടെ തീരുമാനമാണ്. പൊലീസ് സർക്കാരിനു കീഴിലാണുള്ളത്. പ്രതിഷേധം നടത്തുന്നവരും സർക്കാരിന്റെ ആളുകളാണ്. അപ്പോൾ എന്തിനാണ് ഈ നാടകമെന്നും ആരിഫ് മുഹമ്മദ് ഖാന് ചോദിച്ചു.