തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞ് 45,200 രൂപയായി. ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 5,650 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സ്വർണത്തിൻ്റെ നിരക്ക് സർവകാല റെക്കോർഡിലായിരുന്നു. വെള്ളിയാഴ്ച 160 രൂപ കൂടി 45780 രൂപയായിരുന്നു ഒരു പവന്റെ വില. മൂന്ന് ദിവസംകൊണ്ട് 1200 രൂപയായിരുന്നു കൂടിയത്. അതേസമയം സംസ്ഥാനത്ത് വെള്ളിവിലയിൽ ഒരു രൂപ കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് 82.40 രൂപയാണ്.