സംസ്ഥാനത്ത് റെക്കോർഡ് നിരക്കിൽ വീണ്ടും സ്വർണ വില. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി സ്വർണവില ഇന്ന് 54,000 ത്തിന് മുകളിലെത്തി. പവന് 720 രൂപ കൂടി വില 54,360 രൂപയായി. ഗ്രാമിന് 90 രൂപ കൂടി 6795 രൂപയിലുമെത്തി. ഇതോടെ പണിക്കൂലിയും ജിഎസ്ടിയും അടക്കം 59000 രൂപക്ക് മുകളിൽ നൽകിയാലേ ഒരു പവൻ സ്വർണം ലഭിക്കുകയുള്ളൂ. അതേസമയം, രാജ്യാന്തര വിപണിയിൽ ഇറാൻ-ഇസ്രയേൽ യുദ്ധഭീതി ഒഴിഞ്ഞിട്ടും സ്വർണവിലയിൽ കുതിപ്പ് തുടരുകയാണ്. രാജ്യാന്തര സ്വർണവില 2387 ഡോളറിലാണ് നിലവിൽ വ്യാപാരം തുടരുന്നത്.