കൊച്ചി : നിർമാതാവ് സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്താക്കി. സംഘടനയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ചാണ് അച്ചടക്ക നടപടി. രണ്ടുതവണ വിശദീകരണം ചോദിച്ചപ്പോഴും വ്യക്തമായ മറുപടി നൽകാൻ സാന്ദ്രക്ക് കഴിഞ്ഞില്ലെന്ന് അസോസിയേഷൻ പറയുന്നു.
അസോസിയേഷൻ സ്ത്രീ സൗഹൃദമല്ലെന്നും അസോസിയേഷൻ ഭാരവാഹികൾ നിന്ന് മോശം അനുഭവം ഉണ്ടായെന്നുമുള്ള പരാതിയുമായി സാന്ദ്ര നേരത്തെ രംഗത്തെത്തിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കാൻ വിളിച്ചുവരുത്തിയ ശേഷം തന്നെ ലൈംഗികമായി അധിക്ഷേപിച്ചുവെന്നായിരുന്നു സാന്ദ്രയുടെ പരാതി . കഴിഞ്ഞ ജൂണില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഓഫീസിൽ വെച്ച് തനിക്കുണ്ടായ അനുഭവത്തെക്കുറിച്ചും അസോസിയേഷനുള്ള തുറന്ന കത്തില്‍ വിവരിച്ചിരുന്നു.