കാസർഗോഡ്: ബിജെപി ദേശീയ വക്താവ് അനിൽ ആന്റണിക്കെതിരെ മതവിദ്വേഷ പ്രചാരണം നടത്തിയതിനു കേസ്. കുമ്പളയിലെ വീഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ച് മതവിദ്വേഷ പ്രചാരണം നടത്തിയ സംഭവത്തിലാണ് അനിൽ ആന്റണിക്കെതിരെ കേസെടുത്തത്.
കാസർഗോഡ് സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അനിൽ ആന്റണിയെ കൂടി പ്രതി ചേർക്കുകയായിരുന്നു. ബസ് സ്റ്റോപ്പിൽ നിർത്താത്തത് ചോദ്യം ചെയ്ത കോളജ് വിദ്യാർഥിനികളുടെ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് വ്യാജ പ്രചാരണം നടത്തിയത്. ഇതിനെ ബുർഖ ധരിക്കാത്ത സ്ത്രീയെ വടക്കൻ കേരളത്തിലെ യുവതികൾ തടഞ്ഞുവെച്ചു ചോദ്യം ചെയ്യുന്നു എന്ന വ്യാജേനയാണ് അനിൽ ആന്റണി അടക്കമുള്ളവർ വ്യാജ പ്രചാരണം നടത്തിയത്.