തിരുവനന്തപുരം: അമേരിക്ക, ക്യൂബ സന്ദര്‍ശനത്തിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചയോടെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം എത്തിച്ചേര്‍ന്നത്.
13 ദിവസത്തോളം നീണ്ട അമേരിക്ക, ക്യൂബ, ദുബായ് രാജ്യങ്ങളിലെ സന്ദർശനത്തിനു ശേഷമാണു ഇന്ന് പുലർച്ചെ മുഖ്യമന്ത്രി മടങ്ങിയെത്തുന്നത്. ക്യൂബൻ സന്ദർശനത്തിനു ശേഷം ശനിയാഴ്ച മുഖ്യമന്ത്രി ദുബായിലെത്തിയിരുന്നു. മുഖ്യമന്ത്രിയും സംഘവും 19നു മടങ്ങിയെത്തുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. ഇത് 20ലേക്കു നീട്ടുകയായിരുന്നു. ലോക കേരളസഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിനായി കഴിഞ്ഞ എട്ടിനു പുലർച്ചെയാണു മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല വിജയൻ, പേഴ്സണൽ അസിസ്റ്റന്റ് വി.എം. സുനീഷ് എന്നിവരും മന്ത്രിമാരും ഉദ്യോഗസ്ഥരുമടങ്ങിയ സംഘം അമേരിക്കയിലേക്കു പുറപ്പെട്ടത്. ശേഷം ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ മനസിലാക്കാൻ ക്യൂബയും സന്ദർശിച്ചു.