ന്യൂഡല്‍ഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിന് പരിഹാരംകാണാന്‍ കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥതല ചര്‍ച്ച ഇന്ന് നടക്കും. രാവിലെ 11-ന് ഡല്‍ഹിയില്‍ ധനമന്ത്രാലയത്തിലാണ് ചര്‍ച്ച. സുപ്രീംകോടതി നിര്‍ദേശിച്ചപ്രകാരമാണ് കേന്ദ്രവും സംസ്ഥാനവും ചര്‍ച്ചയ്ക്കു തയ്യാറായത്.
ഉദ്യോഗസ്ഥതല ചര്‍ച്ച ആയതിനാല്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പങ്കെടുക്കുന്നില്ല. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം, ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്ര കുമാര്‍ അഗര്‍വാള്‍ അടക്കമുള്ളവരും പങ്കെടുക്കും. പതിമൂവായിരത്തി അറുന്നൂറ്റി എട്ട് കോടി രൂപ കടമെടുക്കാന്‍ കേരളത്തിന് അര്‍ഹതയുണ്ടെന്ന് കേന്ദ്രം സമ്മതിച്ചതോടെ സംസ്ഥാനത്തിന് നല്കാന് കോടതി നിര്‍ദേശിച്ചിരുന്നു.