തിരുവനന്തപുരം : `പൊലീസ് സേനയില്‍ പ്രത്യേക പോക്സോ വിങ് ഉള്‍പ്പെടുത്താന്‍ തീരുമാനം. ജില്ലയില്‍ എസ്ഐമാര്‍ക്ക് കീഴില്‍ പ്രത്യേക വിഭാഗം വരും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്.
പോക്സോ കേസുകള്‍ അന്വേഷിക്കുന്നതിനുവേണ്ടി പ്രത്യേക വിഭാഗത്തെ കൊണ്ടുവരുന്നത്. ജില്ലകളിലായിരിക്കും ഇത് നിലവില്‍ വരിക. എസ്ഐമാരുടെ കീഴില്‍ പ്രത്യേക വിഭാഗമായി ഇത് പ്രവര്‍ത്തിക്കും. ഡിവൈഎസ്പിമാര്‍ക്കായിരിക്കും ചുമതല. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ വൈകീട്ട് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കും.
നാല് ഡിവൈഎസ്പി, 40എസ്ഐ പോസ്റ്റുകള്‍ ഉള്‍പ്പടെ 304 പേര്‍ക്കായിരിക്കും നിയമനം. പൊലീസ് നിയമനങ്ങളില്‍ മെല്ലപ്പോക്ക് ആരോപിച്ച് സമരം നടക്കുന്നതിനിടെയാണ് സര്‍ക്കാര്‍ തീരുമാനമെന്നതും ശ്രദ്ധേയമാണ്.