തിരുവനന്തപുരം : വന്യജീവി ആക്രമണം തടയാന്‍ 50 കോടി രൂപ ബജറ്റില്‍ വകയിരുത്തിയെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വന്യജീവി ആക്രമണത്തിന് നല്കുന്ന നഷ്ടപരിഹാരം വര്‍ധിപ്പിച്ചെന്ന് മന്ത്രി പറഞ്ഞു.
വന്യമൃഗ പെരുപ്പത്തെ നിയന്ത്രിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് നിയമനിര്‍മാണം നടത്തേണ്ടതുണ്ട്. ഇതിന് സംസ്ഥാനം മുന്‍കൈയെടുക്കുമെന്നും മന്ത്രി അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധിയെ സംസ്ഥാനം അതിജീവിച്ചെന്ന് മന്ത്രി പറഞ്ഞു. അതിവേഗ വളര്‍ച്ചയുടെ ഘട്ടത്തിലാണ് കേരളം.
കേരളം ടേക്ക് ഓഫിന് തയാറാണ്. പശ്ചാത്തല സൗകര്യ വികസനവും വികസന പദ്ധതികളും ഒരുമിച്ച് കൊണ്ടുപോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.