കൊച്ചി> കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചിന് വീണ്ടും വിലക്ക്. ചെന്നൈയിൻ എഫ്സിയുമായുള്ള മത്സരശേഷം റഫറിമാരെ വിമർശിച്ചതിനാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അച്ചടക്കസമിതി വുകോമനോവിച്ചിനെ ഒരു മത്സരത്തിൽനിന്ന് വിലക്കിയത്. 50,000 രൂപ പിഴയുമൊടുക്കണം.
കഴിഞ്ഞ സീസണിൽ ബംഗളൂരു എഫ്സിക്കെതിരായ പ്ലേ ഓഫ് മത്സരത്തിനിടെ റഫറിയുടെ ഫ്രീകിക്ക് തീരുമാനത്തിൽ പ്രതിഷേധിച്ച് കളിക്കാരെയുംകൊണ്ട് കളംവിട്ടതിന് 10 കളിയിലാണ് വിലക്കേർപ്പെടുത്തിയത്. ഈ സീസണിലെ ആദ്യമത്സരങ്ങൾ നഷ്ടമാകുകയും ചെയ്തു. പതിനാലിന് പഞ്ചാബ് എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. പോയിന്റ് പട്ടികയിൽ രണ്ടാംസ്ഥാനത്താണ് ടീം.