ചരിത്രത്തിലെ ഏറ്റവും വലിയ നികുതി പിരിവാണ് രണ്ട് വർഷമായി സംസ്ഥാനം നടത്തിയതെന്നാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ സഭയിൽ വ്യക്തമാക്കിയത്. കേന്ദ്രസർക്കാരിൽ നിന്ന് കിട്ടാനുള്ളതിന്റെ 50% എങ്കിലും കിട്ടിയാൽ ഇപ്പോഴുള്ള ട്രഷറി നിയന്ത്രണം പിൻവലിക്കുമെന്നും മന്ത്രി പറഞ്ഞു. കടം കൃത്യമായി തിരിച്ചടച്ച് പോകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.കേന്ദ്രത്തിനെതിരായ സമരത്തിൽ നിന്ന് സർക്കാർ പിന്മാറില്ലെന്നും ജനങ്ങളിൽ നിന്നുള്ള സമ്മർദം മൂലം യു.ഡി.എഫ് സമരത്തിന് വരുമെന്ന് പ്രതീക്ഷിക്കുന്നതായും ധനമന്ത്രി നിയമസഭയിൽ പറഞ്ഞു. സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുന്നത് പോലെയാണ് കേന്ദ്രത്തോടുള്ള സംസ്ഥാന സർക്കാരിന്റെ നിലപാടെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു.