പ്രതീകാത്മക ചിത്രം (Photo - Shutterstock / Infinity Time)
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കൊക്കെയിനുമായി കെനിയൻ പൗരൻ പിടിയിൽ. കെനിയൻ പൗരൻ ജൊറോഗ് ഫിലിപ്പ് ജോർജെയാണ് പിടിയിലായത്. 13 കോടിയുടെ കൊക്കെയിനാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ്( ഡി.ആർ.ഐ) പിടികൂടിയത്.മദ്യക്കുപ്പിയിൽ കലർത്തിയ നിലയിലായിരുന്ന 1100 ഗ്രാം കൊക്കെയിനാണ് പരിശോധനയിൽ പിടികൂടിയത്. 200 ഗ്രാം കൊക്കെയിൻ ക്യാപ്സ്യൂളുകളും പിടികൂടി.