ന്യൂഡല്‍ഹി : 2025ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ, ബാല സാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. യുവ പുരസ്കാരം അഖില്‍ പി ധര്‍മജനും, ബാലസാഹിത്യ പുരസ്കാരം ശീജിത്ത് മൂത്തേടത്തിനുമാണ്. അഖില്‍ പി ധര്‍മജന്റെ റാം C/0 ആനന്ദി എന്ന നോവിലിനും ശ്രീജിത്ത് മൂത്തേടത്തിന്റെ പെന്‍ഗ്വിനുകളുടെ വന്‍കരയില്‍ എന്ന നോവലിനുമാണ് അവാര്‍ഡ്. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. പുരസ്കാര തീയതി പിന്നീട് പ്രഖ്യാപിക്കും.
എജി ഒലീന, ഡോ, വി രാജീവ്, ഡോ. ശ്രീവിന്ദ്ര നായര്‍ എന്നിവരടങ്ങിയ ജൂറിയാണ് യുവ സാഹിത്യ പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഗ്രേസി ജോസഫ്, ഡോ. പികെ കുശലകുമാരി, രാജീവ് ഗോപാലകൃഷ്ണന് എന്നിവരടങ്ങിയ ജൂറിയാണ് ബാലസാഹിത്യപുരസ്കാര ജേതാവിനെയും തെരഞ്ഞെടുത്തത്.