ന്യൂഡൽഹി: സി.ബി.ഐ അറസ്റ്റിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സി.ബി.ഐ കസ്റ്റഡിയിൽ വിട്ട വിചാരണ കോടതി ഉത്തരവിനെയും കേജ്രിവാൾ ഹരജിയിൽ ചോദ്യം ചെയ്യുന്നു. മദ്യനയ രൂപീകരണത്തിന് ചുക്കാൻ പിടിച്ചത് ഡൽഹി മുഖ്യമന്ത്രിയെന്നും സൗത്ത് ഗ്രൂപ്പ് തയ്യാറാക്കിയ റിപ്പോർട്ട് പിന്നീട് മദ്യനയം ആവുകയായിരുന്നുവെന്നുമാണ് സി.ബി.ഐ യുടെ വാദം.