ന്യൂഡല്‍ഹി: മദ്യനയ കേസില്‍ ഇഡി കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാള് ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ല. ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ സ്ഥാനവും ഒഴിയില്ല.ജയിലില്നിന്നുകൊണ്ട് കെജ്രിവാള് തന്നെ കാര്യങ്ങള്‍ നിയന്ത്രിക്കുമെന്നാണ് വിവരം. ഇതിനിടെ രാവിലെ പത്തിന് ആംആദ്മി പാര്‍ട്ടി നേതാക്കള്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. മന്ത്രി അതിഷി മര്‍ലേന അടക്കമുള്ളവരാണ് പാര്‍ട്ടി ആസ്ഥാനത്ത് മാധ്യമങ്ങളെ കാണുക.ചില നിര്‍ണായക വിവരങ്ങള്‍ ഇന്ന് പുറത്തുവിടുമെന്നും എഎപി അറിയിച്ചു. ഇഡിക്കെതിരേയുള്ള തെളിവുകളാണ് പുറത്തുവിടുകയെന്നാണ് വിവരം. അതേസമയം ഇഡി കേസും നടപടിയും തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കാനാണ് എഎപി ശ്രമം. കെജ്രി വാളിന്റെ ഭാര്യയെയും പ്രചാരണത്തിന് ഇറക്കാനും എഎപി ആലോചിക്കുന്നുണ്ട്.