തിരുവനന്തപുരം: മെഡിക്കൽ, അനുബന്ധ കോഴ്സുകളിലും ആർക്കിടെക്ചർ കോഴ്സിലും പ്രവേശനത്തിന് അപേക്ഷിക്കാൻ ഒരു അവസരം കൂടി. നിശ്ചിത സമയത്തിനകം അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കാണ് ബി.ആർക്, എം.ബി.ബി.എസ്, ബി.ഡി.എസ് അടക്കം മെഡിക്കൽ- അനുബന്ധ കോഴ്സുകൾ എന്നിവയിലേക്ക് പുതുതായി ഓൺലൈൻ അപേക്ഷ നൽകാനാവുക.
ആർക്കിടെക്ചർ പ്രവേശനത്തിന് അപേക്ഷിക്കുന്നവർ കൗൺസിൽ ഒഫ് ആർക്കിടെക്ചർ നടത്തിയ നാറ്റാ പരീക്ഷയിലും മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ അപേക്ഷിക്കുന്നവർ നീറ്റ്- യു.ജി പരീക്ഷയിലും യോഗ്യത നേടണം. പുതുതായി അപേക്ഷിക്കാനും അപേക്ഷയിൽ കോഴ്സുകൾ കൂട്ടിച്ചേർക്കാനും 23ന് വൈകിട്ട് 3വരെ www.cee.kerala.gov.inൽ സൗകര്യമുണ്ട്. വിശദമായ വിജ്ഞാപനം www.cee.kerala.gov.inൽ. ഹെൽപ്പ് ലൈൻ- 04712525300.