കോട്ടയം: മിത്ത് വിവാദത്തില്‍ എന്‍എസ്എസിന്റേത് അന്തസുള്ള നിലപാടെന്ന് കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ. മുതലെടുപ്പുകള്‍ക്ക് സംഘടന കൂട്ടുനില്ക്കില്ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.അക്രമസമരത്തിന് കേരളത്തിലെ ജനങ്ങളെ പ്രേരിപ്പിക്കാതെ മാന്യമായ തീരുമാനമാണ് സംഘടന കൈക്കൊണ്ടതെന്നും എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയായ ഗണേഷ് പ്രതികരിച്ചു.
മിത്ത് വിവാദത്തില്‍ കൂടുതല്‍ പരസ്യപ്രതിഷേധത്തിനില്ലെന്ന് എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ അറിയിച്ചിരുന്നു. വിവാദ പരാമര്‍ശത്തില്‍ ഷംസീര്‍ മാപ്പ് പറയണം. സര്‍ക്കാര്‍ ഇടപെട്ട് പരാമര്‍ശം തിരുത്തിയില്ലെങ്കില്‍ നിയമപരമായി മുന്നോട്ട് നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.