ആലപ്പുഴ: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ വീണ്ടും വിമർശന പോസ്റ്റുമായി ചെന്പട കായംകുളം ഫേസ്ബുക്ക് പേജ് രംഗത്ത്. നിഖിൽ തോമസിന് തുല്യതാസർട്ടിഫിക്കറ്റും പ്രവേശനവും സംഘടിപ്പിച്ചു നൽകിയത് സിപിഎം ജില്ലാ സെക്രട്ടറയേറ്റ് അംഗം കെ.എച്ച്. ബാബുജാനാണെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു.
ചെമ്പട കായംകുളം എന്ന പേജിനെതിരെ ഏരിയ സെക്രട്ടറി പരാതി നൽകിയതിന് പിന്നാലെയാണ് പുതിയ പോസ്റ്റ്. കോളജ് മാനേജരെ ഭീഷണിപ്പെടുത്തി നിഖിലിന്റെ പ്രവേശനം തരപ്പെടുത്തിയതും സിപിഎം പാർട്ടി ഓഫീസ് അസിസ്റ്റന്റ് സെക്രട്ടറിയായി നിഖിലിനെ നിയോഗിച്ചതും ബാബുജാനാണെന്ന് ചെമ്പട കായംകുളം എന്ന ഫേസ്ബുക്ക് പേജ് ആരോപിക്കുന്നു.
നിഖിലിന്റെ മൊബൈൽ ഫോൺ പൊലീസ് മനപൂർവം ഒളിപ്പിക്കുകയാണ്. ഫോൺ പരിശോധിച്ചാൽ ബാബുജാനുമായുള്ള പങ്ക് വ്യക്തമാകും.ഒരുപാട് അഴിമതി കഥകൾ തെളിയും. മാന്യതയുടെ മുഖംമൂടിയണിഞ്ഞ കെ.എച്ച്. ആട്ടിൻ തോലിട്ട ചെന്നായ ആണെന്നും ഏറ്റവും പുതിയതായി പങ്കുവച്ച പോസ്റ്റില്‍ ആരോപിക്കുന്നു.