ഇടുക്കി : രാജമലയിലേക്കുള്ള വഴിയിൽ രണ്ടുമണിക്കൂർ ഗതാഗതം തടസപ്പെടുത്തി കട്ടക്കൊമ്പൻ. രാജമല വ്യൂ പോയിന്റിലെ തേയിലക്കാടിന് അടുത്താണ് കട്ടകൊമ്പനും ആനക്കൂട്ടവും വഴി തടസപ്പെടുത്തിയത്. സംഘത്തിൽ കുട്ടിയാന അടക്കം നാല് ആനകളാണ് ഉണ്ടായിരുന്നത്.
ആനക്കൂട്ടത്തെ റോഡ് മുറിച്ചുകടക്കാൻ സഹായിക്കാനാണ് കട്ടകൊമ്പൻ റോഡിലേക്ക് ഇറങ്ങിയത്. കുട്ടിയുള്ളതിനാൽ വളരെ പതുക്കെയാണ് ആനക്കൂട്ടം കടന്നുപോയത്. ഇതുവരെ കട്ടകൊമ്പൻ വഴിയിൽ നിന്ന് മാറാതെ നിൽക്കുകയായിരുന്നു. ആനയുടെ സ്വഭാവം തിരിച്ചറിഞ്ഞ ഫോറസ്റ്റ് ജീവനക്കാർ ഗതാഗതം നിയന്ത്രിച്ച് പ്രകോപനമുണ്ടാക്കാതെ നോക്കി. ഇതോടെ ആനക്കൂട്ടം തേയിലക്കാട് വഴി നയവക്കാട് എസ്റ്റേറ്റിലേക്ക് പോയി. സാധാരണയായി മാങ്കുളം, ലക്ഷ്മി ഭാഗത്താണ് കട്ടകൊമ്പനെ കണ്ടുവരുന്നത്. നല്ലതണ്ണി, പെരിയവരൈ , കണിമല ചുറ്റി നയവകാടിലാണ് നിലവിൽ കട്ടക്കൊമ്പനും സംഘവുമുള്ളത്.
ചിത്രം പകർത്തിയത് പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറും പത്രപ്രവർത്തകനുമായ മൂന്നാറിലെ പ്രസാദ് അമ്പാട്ട്