കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ വീണ്ടും ഹാജരായി. ഇത് രണ്ടാം തവണയാണ് വര്‍ഗീസ് ഇഡിക്കു മുന്നില്‍ ഹാജരാകുന്നത്.
ബെനാമി ലോൺ അനുവദിക്കാൻ സിപിഎം കമ്മിറ്റി ഉണ്ടെന്ന് രണ്ട് ഭരണസമിതി അംഗങ്ങൾ മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെ ചോദ്യം ചെയ്യൽ. നവംബര്‍ 25-ന് അദ്ദേഹത്തെ പത്തു മണിക്കൂര്‍ ഇഡി ചോദ്യം ചെയ്തിരുന്നു. അന്ന് വിട്ടയച്ചപ്പോള്‍ ഡിസംബര്‍ ഒന്നിന് വീണ്ടും ഹാജരാകണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ രേഖകളും ഇന്ന് ഹാജരാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇഡി ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കിയിട്ടുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും എം.എം. വർഗീസ് വ്യക്തമാക്കി.