കൊച്ചി : കരുവന്നൂര്‍, കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുകേസുകളിലെ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കരുവന്നൂര്‍ കേസിലെ പ്രതികളായ സതീഷ് കുമാര്‍, കിരണ്‍ എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്.
കണ്ടല കേസിലെ പ്രതി അഖില്‍ ജിത്തിനും ജാമ്യം അനുവദിച്ചിട്ടുണ്ട്. രണ്ടുകേസിലും വിചാരണ നടപടികള്‍ തുടങ്ങിയിട്ടില്ല. കരുവന്നൂര്‍ തട്ടിപ്പുകേസില്‍ രണ്ടാംഘട്ട കുറ്റപത്രം ഇഡി സമര്‍പ്പിക്കാന്‍ ഇരിക്കുന്നതേയുള്ളൂ. കെ രാധാകൃഷ്ണന് എംപിയെ മൊഴിയെടുക്കാനായി വിളിപ്പിച്ചിട്ടുണ്ട്.
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിലും ഇഡിയുടെ തുടരന്വേഷണം നടക്കുകയാണ്. അതിനാല്‍ ഒന്നര വര്‍ഷമായി ജാമ്യമില്ലാതെ പ്രതികള്‍ റിമാന്‍ഡിലാണ്. ഇതു പരിഗണിച്ചാണ്, ഇനിയും റിമാന്‍ഡില്‍ പാര്‍പ്പിക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ജാമ്യം അനുവദിച്ചത്.