തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും മുൻ മന്ത്രിയുമായ എ.സി മൊയ്തീന്റെ 15 കോടിയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി. തട്ടിപ്പുമായി ബന്ധപ്പെട്ട പരിശോധനയിൽ 36 വസ്തുവകകളാണ് കണ്ടുകെട്ടിയത്.
കുറ്റകൃത്യവുമായി ബന്ധപ്പെട്ട സ്വത്തുക്കളെന്ന് ഇഡി പറഞ്ഞു. എ.സി.മൊയ്തീൻ എം.എൽ.എയുടെ 28 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം മരവിപ്പിച്ചു. ക്രമക്കേടുകൾക്ക് സിപിഎമ്മിന്റെ ജില്ലാതല നേതാക്കൾ വരെ കൂട്ടുനിന്നുവെന്നും ഇ ഡി പറയുന്നു. 150 കോടി രൂപയുടെ ക്രമക്കേടുകൾ നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
കോടികളുടെ ബെനാമി ലോണുകള്‍ പലതും അനുവദിച്ചത് മൊയ്തീന്റെ നിര്‍ദേശപ്രകാരമാണെന്ന് ഇഡി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.ബാങ്കിന്റെ അംഗങ്ങള്‍ അല്ലാത്തവര്‍ക്കാണ് ലോണുകള്‍ അനുവദിച്ചത്. പാവപ്പെട്ടവരുടെ ഭൂമി അവരറിയാതെ പണയപ്പെടുത്തിയാണ് ഇത്തരത്തില്‍ വായ്പ്പ നല്‍കിയത്.