കൊച്ചി : കരുവന്നൂർ കേസിൽ സിപിഎം സംസ്ഥാന കമ്മറ്റിയംഗവും മുൻ എംപിയുമായ പി.കെ.ബിജു ഇഡിക്ക് മുന്നില് ഹാജരായി. കരുവന്നൂർ തട്ടിപ്പിൽ സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷന്റെ ചുമതല പി കെ ബിജുവിനായിരുന്നു. കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായും ബിജുവിന് അടുത്ത ബന്ധം ഉണ്ടെന്നാണ് ഇ ഡി വ്യക്തമാക്കിയിട്ടുള്ളത്. ഇ ഡി ചോദ്യം ചെയ്യട്ടെ എന്നും ,ചോദ്യങ്ങൾക്ക് അറിയാവുന്ന മറുപടി നൽകുമെന്നും ബിജു മാധ്യമങ്ങളോട് പറഞ്ഞു.
ഇ ഡിയുടെ ചോദ്യം ചെയ്യലിന് 26 ന് ശേഷം ഹാജരാകാമെന്നു സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് അറിയിച്ചു. തൃശ്ശൂരിലെ ഇടത് സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്നതിനാൽ ഇന്നലെ ഹാജരാകാൻ ആകില്ല എന്നാണ് ഇഡിയെ അറിയിച്ചത്. എം എം വർഗീസിന്റെ കാര്യത്തിലുള്ള തുടർനടപടി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് ഇഡി വ്യക്തമാക്കി.