ബംഗളൂരു : കൂച്ച് ബെഹാര്‍ ട്രോഫിയില്‍ ബാറ്റ് കൊണ്ട് വിസ്മയം തീര്‍ത്ത് യുവ കര്‍ണാടക താരം. മുംബൈയ്ക്കെതിരായ ഫൈനലില്‍ കര്‍ണാടക സ്വദേശിയായ പ്രകാര് ചതുര്‍വേദി 404 റണ്‍സ് അടിച്ചുകൂട്ടിയാണ് റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്. അണ്ടര്‍ 19 ചതുര്‍ദിന മത്സരത്തില്‍ ആദ്യ ഇന്നിംഗ്സിലാണ് പ്രകാറിന്റെ വെടിക്കെട്ട് ബാറ്റിങ്.
46 ബൗണ്ടറിയുടെയും മൂന്ന് സിക്സിന്റെയും അകമ്പടിയോടെയാണ് ഇന്നിംഗ്സ്. പുറത്താകാതെ നിന്ന പ്രകാര് 638 പന്തിലാണ് നേട്ടം സ്വന്തമാക്കിയത്. പ്രകാറിന്റെ ബാറ്റിങ്ങിന്റെ കരുത്തില്‍ കര്‍ണാടക എട്ടുവിക്കറ്റ് നഷ്ടത്തില്‍ 890 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു.
പ്രകാറിന്റെ ബാറ്റിങ്ങിന്റെ കരുത്തില്‍ ആദ്യ ഇന്നിംഗ്സില്‍ 510 റണ്‍സിന്റെ ലീഡാണ് കര്‍ണാടക നേടിയത്. മത്സരത്തിന്റെ നാലാംദിവസമാണ് പ്രകാറിന്റെ നേട്ടം. തുടര്‍ന്ന് ഇരുടീമുകളും സമനിലയില്‍ പിരിഞ്ഞു.