കാർവാർ: ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിഞ്ഞു വീണ സ്ഥലത്തുനിന്നു മലയാളി രക്ഷാപ്രവർത്തകരോട് തിരികെ പോകാൻ കർണാടക പൊലീസ് നിർദേശിച്ചു. രഞ്ജിത്ത് ഇസ്രയേൽ അടക്കമുള്ള ആളുകളോടാണ് തിരികെ പോകാൻ നിർദേശിച്ചത്. ഇന്ത്യൻ സൈന്യം മാത്രം അപകട സ്ഥലത്തു മതിയെന്നും അരമണിക്കൂറിനകം മറ്റുള്ളവർ സ്ഥലത്തുനിന്ന് മാറാനുമാണ് പൊലീസ് നിർദേശം. ലോറിയോടൊപ്പം മണ്ണിനടിയിലായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ഏഴാം ദിവസത്തിലും തുടരുകയാണ്.
ഡീപ് സെർച്ച് ഡിറ്റക്ടർ ഉപയോഗിച്ചുള്ള പരിശോധനയിൽ ലോഹസാന്നിധ്യമുണ്ടെന്ന സൂചന ലഭിച്ചതായാണ് വിവരം. നേരത്തേ അർജുന്റെ മൊബൈൽ സിഗ്നൽ ലഭിച്ച അതേ ഭാഗത്താണ് ഡിറ്റക്ടർ ഉപയോഗിച്ചുനടത്തിയ പരിശോധനയിൽ ലോഹ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ ഈ ഭാഗം കേന്ദ്രീകരിച്ച് കൂടുതൽ ആഴത്തിൽ തിരച്ചിൽ നടത്തിവരികയാണ്. രണ്ട് സ്ഥലത്ത് റഡാറിൽനിന്ന് സിഗ്നൽ ലഭിച്ചെന്നും നാലോ അഞ്ചോ ടിപ്പറുകളാണ് മണ്ണു മാറ്റാനുള്ളതെന്ന് സ്ഥലത്തുള്ള മലയാളികൾ പറഞ്ഞു