ബംഗളൂരൂ: കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരെയുള്ള സിബിഐ അന്വേഷണം പിൻവലിക്കാനുള്ള നീക്കവുമായി സർക്കാർ.അനധികൃത സ്വത്ത് സന്പാദന കേസിലുള്ള അന്വേഷണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന അഭ്യന്തരവകുപ്പ് സമർപ്പിച്ച അപേക്ഷ മന്ത്രിസഭായോഗം അംഗീകരിച്ചു. കേസ് സംസ്ഥാന ആഭ്യന്തര വകുപ്പിനോ ലോകായുക്തയ്ക്കോ കൈമാറാനാണ് അഭ്യന്തര വകുപ്പിന്റെ നിർദേശം. 2013 ഏപ്രിൽ ഒന്നും മുതൽ 2018 ഏപ്രിൽ 30വരെ ശിവകുമാറും കുടുംബാംഗങ്ങളും 74.93 കോടി രൂപയുടെ അനധികൃത സ്വത്ത് സന്പാദിച്ചെന്നാണ് കേസ്. മുൻ ബിജെപി സർക്കാരാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്.