ഇന്ത്യയുടെ പ്രഥമ ലോകകപ്പ് വിജയനായകൻ കപിൽ ദേവിനെക്കുറിച്ച് ഗൗതം ഗംഭീർ പങ്കുവെച്ച വീഡിയോ വൈറലാകുന്നു. കൈകൾ പുറകിൽ ബന്ധിച്ച് വായിൽ തുണി തിരുകിയ നിലയിലുള്ള കപിൽ ദേവിനെ രണ്ടുപേർ ചേർന്ന് ബലം പ്രയോഗിച്ച് ഒരു കെട്ടിടത്തിനുള്ളിലേക്ക് കൊണ്ടുപോകുന്നതാണ് വീഡിയോയിലുള്ളത്. ഈ ദൃശ്യങ്ങൾ യാഥാർത്ഥ്യമാണോ എന്ന ചോദ്യമാണ് വീഡിയോ പങ്കുവച്ച ഗൗതം ഗംഭീറും ചോദിക്കുന്നത്.
വേറിട്ട അവതരണശൈലിയുള്ള പരസ്യങ്ങൾ കൂടുതൽ കാഴ്ചക്കാരെ നേടുമെന്നതിനുള്ളതിനാൽ അത്തരത്തിലൊരു പരീക്ഷണമാണിതെന്നാണ് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗത്തിന്റെ പ്രതികരണം. പരസ്യത്തിന്റെ ഭാഗമായി ചിത്രീകരിച്ച രംഗങ്ങളാണ് വൈറലാകുന്നതെന്നാണ് പൊതുവേയുള്ള അഭിപ്രായം. എന്തായാലും ഇതിനെക്കുറിച്ച് കപിൽ ദേവ് തന്നെ പ്രതികരിക്കും എന്ന പ്രതീക്ഷയാണ് നിലവിൽ ആരാധകർ പങ്കുവയ്ക്കുന്നത്.