കണ്ണൂര്‍ : തുടര്‍ച്ചയായി ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതിരോധത്തിലായ എസ്എഫ്ഐയ്ക്ക് ആശ്വാസം നല്കി കണ്ണൂര്‍ സര്‍വകലാശാല യൂണിയന് തെരഞ്ഞെടുപ്പ് ഫലം. തുടര്‍ച്ചയായ 24-ാം തവണയും യൂണിയന് എസ്എഫ്ഐ പിടിച്ചു. യൂണിയന് തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ചെയര്‍പേഴ്സണായി ടി പി അഖില തെരഞ്ഞെടുക്കപ്പെട്ടു. ടി പ്രതിക് ആണ് ജനറല്‍ സെക്രട്ടറി. വയനാട് ജില്ലാ എക്സിക്യൂട്ടീവ് സ്ഥാനത്തേക്ക് എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചിരുന്നു.