തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പൊതുദർശനം ഇന്ന്. കൊച്ചി അമൃത ആശുപത്രിയിൽ നിന്നും മൃതദേഹം ഏഴ് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും.
തുടർന്ന് എയർ ആംബുലൻസിൽ മൃതദേഹം തിരുവനന്തപുരത്തെത്തിക്കും. അദ്ദേഹത്തിൻ്റെ ജഗതിയിലെ വീട്ടിലും പാർട്ടി ആസ്ഥാനത്തും പൊതുദർശനം ഉണ്ടാകും. ഉച്ചയോടെ റോഡ് മാർഗം വിലാപ യാത്രയായി മൃതദേഹം കോട്ടയത്ത് എത്തിക്കും. സിപിഐ ജില്ലാ കൗൺസിൽ ഓഫീസിലെ പൊതുദർശനത്തിന് ശേഷമായിരിക്കും വാഴൂരിലെ വീട്ടിൽ മൃതദേഹം എത്തിക്കുക. നാളെ രാവിലെ 11 മണിക്ക് ആണ് സംസ്കാരം.
ഇന്നലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു കാനത്തിന്റെ അന്ത്യം. അനാരോഗ്യംമൂലം സി.പി.ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുക്കാന്‍ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വത്തിന് അപേക്ഷ നല്‍കിയിരുന്നു. പിന്നാലെയാണ് മരണം.