കോഴിക്കോട്: കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച കവിതയ്ക്കുള്ള പുരസ്കാരം കൽപ്പറ്റ നാരായണൻ്റെ തിരഞ്ഞെടുത്ത കവിതകൾ സ്വന്തമാക്കി. ഹരിത സാവിത്രിയുടെ ‘സിൻ’ ആണ് മികച്ച നോവൽ. എം.ആർ രാഘവ വാര്യർ, സി.എൽ ജോസ് എന്നിവർ സാഹിത്യ അക്കാദമി ഫെല്ലോഷിപ്പിന് അർഹരായി. കെ.വി കുമാരൻ, പി.കെ ഗോപി, പ്രേമ ജയകുമാർ, ബക്കളം ദാമോദരൻ, എം. രാഘവൻ, രാജൻ തിരുവോത്ത് എന്നിവർക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം.