കൊച്ചി : കളമശ്ശേരി കഞ്ചാവ് കേസിൽ കോളജ് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച് നല്കിയ പൂർവവിദ്യാർഥി പിടിയില്‍. ആകാശിന് കഞ്ചാവ് കൈമാറിയ ആഷിക്കാണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് ആഷിക്ക് കഞ്ചാവ് കൈമാറിയതെന്ന് പൊലീസ് അറിയിച്ചു.
പണം മുൻകൂർ വാങ്ങി കച്ചവടം നടന്നെന്നും ഇവർക്ക് വില കുറച്ച് കഞ്ചാവ് നൽകിയെന്നും പൊലീസ് കണ്ടെത്തി. ആകാശിന്റെ ഫോണും ബാങ്ക് ഇടപാടുകളും പരിശോധിക്കും. ആകാശിനെ ചോദ്യം ചെയ്യാൻ ഉടൻ കസ്റ്റഡി അപേക്ഷ നൽകും.
ആകാശിന്റെ മുറിയിൽ നിന്ന് ഒരു കിലോ 900 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് തൂക്കി നല്കാൻ ഉപയോഗിച്ച ത്രാസും പൊലീസ് പിടികൂടിയിരുന്നു. കേസിൽ മൂന്ന് പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരെ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.