കൊച്ചി: കളമശേരി സ്ഫോടനത്തിൽ ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു. തൊടുപുഴ സ്വദേശിനി കുമാരി (53) ആണ് മരിച്ചത്.സ്ഫോടനത്തിൽ ഇവർക്ക് ഗുരുതര പൊള്ളലേറ്റിരുന്നു. ഇതോടെ കളമശേരി സ്ഫോടന സംഭവത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.
അതേസമയം, കളമശേരിയിലെ യഹോവ സാക്ഷി പ്രാർഥനാ യോഗത്തിലുണ്ടായ സ്ഫോടനത്തിൽ ഒരു സ്ത്രീ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ 52 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 90 ശതമാനത്തിലധികം പൊള്ളലേറ്റ പന്ത്രണ്ട് വയസുകാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.